Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abin Varki

ആ​റ​ന്മു​ള​യി​ൽ വീ​ണാ ജോ​ർ​ജി​ന് അ​ടി​പ​ത​റി, അ​ബി​ൻ വ​ർ​ക്കി​ക്ക് മി​ന്നും വി​ജ​യം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ മൂ​ന്നാം ഊ​ഴം തേ​ടി​യ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​ഡി​എ​ഫി​ന്‍റെ യു​വ​നേ​താ​വ് അ​ബി​ൻ വ​ർ​ക്കി അ​ട്ടി​മ​റി വി​ജ​യം നേ​ടി. 18,985 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ബി​ൻ വ​ർ​ക്കി​യു​ടെ വി​ജ​യം. എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച മേ​ഖ​ല​ക​ളി​ൽ പോ​ലും മ​ന്ത്രി​ക്ക് വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യി. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ച്ചി​ട്ടും ബി​ജെ​പി​ക്ക് മ​ണ്ഡ​ല​ത്തി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ നേ​രി​ട്ട വി​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ വീ​ണ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം അ​ട​ക്ക​മു​ള്ള പി​ഴ​വു​ക​ൾ യു​ഡി​എ​ഫ് സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വും മ​ന്ത്രി​ക്കെ​തി​രെ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളും ആ​റ​ന്മു​ള​യി​ൽ യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​യി.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. റാ​ന്നി, ആ​റ​ന്മു​ള, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന റാ​ന്നി​യി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ത്ഥി ഇ​ല്ലാ​തെ മ​ത്സ​രി​ച്ച ബി​ജെ​പി​ക്ക് ഈ ​വി​ഷ​യം അ​നു​കൂ​ല​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ന്നി ഒ​ഴി​കെ​യു​ള്ള ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വി​ജ​യം കൈ​വ​രി​ച്ചു.

 

 

Latest News

Corehub Up